ഗാസിയാബാദ്- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഫേസ് ബുക്കില്‍ പ്രവാചകനെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സുദേശ് താക്കൂര്‍ എന്നയാള്‍ ഏതാനും ദിവസം മുമ്പാണ് പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.
മനഃപൂര്‍വം പോസ്റ്റ് ചെയ്തതല്ലെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തതായി പോലീസ് അസി. കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.