Sorry, you need to enable JavaScript to visit this website.

ഹനാന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക്

മുംബൈ-ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്  എന്‍ട്രിയായി എത്തിയത് ഹനാന്‍ ആയിരുന്നു. മികച്ചൊരു മത്സരാര്‍ത്ഥിയാകും എന്ന് പ്രതീക്ഷിച്ച ഹനാന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക്. പരിപാടിയിലെത്തി ഒരാഴ്ചയ്ക്കകം തന്നെ പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഹനാന്‍ ഷോ വിട്ടത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ഷോയില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നും മത്സരാര്‍ത്ഥിയുടെ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മറ്റു മത്സരാര്‍ത്ഥികള്‍ പാക്ക് ചെയ്ത് കൊടുക്കുവാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഞെട്ടലോടെയാണ് ആയിരുന്നു അറിയിപ്പ് മറ്റുള്ളവര്‍ കേട്ടത്.
 വീക്കിലി ടാസ്‌കിന് ശേഷം ഹനാന്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. മാനസികമായി തളര്‍ന്നെന്നും സമാധാനം വേണമെന്നും ഒക്കെ ഹനാന്‍ പറയുന്നുണ്ടായിരുന്നു. ആരോടും സംസാരിക്കാന്‍ തയ്യാറായില്ല, ചിലര്‍ ഹനാനിനോട് സംസാരിക്കാന്‍ ശ്രമിച്ചു പക്ഷേ അതും നടന്നില്ല. കഴിഞ്ഞദിവസം ഭക്ഷണം കഴിക്കുവാനും ഹനാന്‍ വന്നിരുന്നില്ല .നോമിനേഷനില്‍ തന്റെ പേര് എന്താണ് എനിക്കൊന്നും വേണ്ടെന്ന് വിഷമത്തോടെ കേട്ടിരിക്കുന്നത് കണ്ടിരുന്നു.ഉച്ചയോടെ അവശയായ ഹനാനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ റൂമിലേക്ക് മാറ്റുകയുമായിരുന്നു.
 

Latest News