ഇസ്തംബുള്‍-മലയാളി പ്രേക്ഷകര്‍ ശാലീനസുന്ദരി എന്നു വിശേഷിപ്പിക്കുന്ന നടിയാണ് അനു സിതാര. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ അനു പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തുര്‍ക്കി ഇസ്തംബുള്‍ യാത്രയിലായിരുന്ന അനു പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടുന്നു. ആദ്യമായി മഞ്ഞു കണ്ടതിന്റെ സന്തോഷം അനു വീഡിയോയില്‍ പങ്കുവയ്ക്കുന്നു. ഇസ്തംബുള്‍ നഗരത്തിലൂടെ നടക്കുന്ന ചിത്രങ്ങളാണ് ഏറെയും. തുര്‍ക്കി പ്രദേശവാസികളെ പോലെ വസ്ത്രം ധരിച്ച് മഴയത്ത് നടക്കുന്ന അനുവിനെ കാണാം. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിംഗ്‌സ്, ഒരു ഇന്ത്യന്‍ പ്രണയകഥ, അനാര്‍ക്കലി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയ അനു സിതാര ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ആന അലറോടലറല്‍, ക്യാപ്ടന്‍, ഒരു കുട്ടനാടന്‍ ബ്‌ളോഗ്, ജോണി ജോണി യേസ് അപ്പാ, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. സന്തോഷം ആണ് മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. ചിമ്പുവിന്റെ നായികയായി അഭിനയിച്ച പത്തുതല ആണ് തമിഴില്‍ അവസാനം എത്തിയ ചിത്രം.