Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മേഘന രാജ്- ഷീലു എബ്രഹാം ഒന്നിക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ഹന്നയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി- മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകന്‍ രാജ എന്നിവര്‍ ഒന്നിച്ചെത്തുന്ന പുതിയ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം 'ഹന്ന'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.

രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സംഘര്‍ഷങ്ങളും പറയുന്നതാണ് ചിത്രം. ജെ. സേവിയര്‍ എന്ന ജേണലിസ്റ്റിന്റെ 'സീബ്രവരകള്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'ഹന്ന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മേഘന രാജ് തന്നെയാണ്. മേഘന രാജ്, വൈഗ, മോഹന്‍ ശര്‍മ, ഷീലു എബ്രഹാം, രാജ, ബൈജു തുടങ്ങിയ താരങ്ങള്‍ അടങ്ങുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. 

ഡുക്യു ഡിവൈസിന്റെ ബാനറില്‍ എഫ്. ഷംനാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി, ബോര്‍ണ്‍ സൗത്ത് ഫിലിംസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍.

ചിത്രത്തില്‍ വൈഗ, സുരേഖ, സോണിയ, എഫ്. ഷംനാദ്, മോഹന്‍ ശര്‍മ്മ, രാജ, ഭീമന്‍ രഘു, ബൈജു, ശബരി കൃഷ്ണന്‍, രമാദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സേതു ലക്ഷ്മിയും ചിത്രത്തിലുണ്ട്. പ്രതീഷ് നെന്മാറ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഹാഷിമാണ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായ കരിവെള്ളൂര്‍ മുരളി രചിച്ച് രാഹുല്‍ ബി. അശോക് സംഗീതം പകര്‍ന്ന ഒരു വിപ്ലവ ഗാനം വരുന്നുണ്ട് എന്നത് എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. 

രാജീവ് ആലുങ്കല്‍ ഒരുക്കിയ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അശ്വിന്‍ വിജയിയുടേതാണ് പശ്ചാത്തലസംഗീതം. യേശുദാസ്, ചിത്ര എന്നിവരാണ് ഗായകര്‍. പ്രൊജക്ട് ഡിസൈനര്‍: പ്രകാശ് തിരുവല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദാസ് വടക്കഞ്ചേരി, കലാസംവിധാനം: അനീഷ് കൊല്ലം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമരപുരം, മേക്കപ്പ്: അനില്‍ നേമം, അസോസിയേറ്റ് ഡയറക്ടര്‍: വിനയന്‍, മാര്‍ക്കറ്റിംങ്: താസാ ഡ്രീം ക്രിയേഷന്‍സ്, ഡി. ഐ: മാഗസിന്‍ മീഡിയ, സൗണ്ട് ഡിസൈന്‍: സോണി ജെയിംസ്, സ്റ്റുഡിയോ: സിനി ഹോപ്‌സ്, കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗ്ഗീസ്, ഡിസൈന്‍: ഹൈ ഹോപ്‌സ് ഡിസൈന്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: അജി മസ്‌ക്കറ്റ്.

Latest News