ഗുരുഗ്രാം- ഹരിയാനയില്‍ മറിഞ്ഞ വാഹനത്തില്‍ 250 കിലോ പോത്തിറച്ചി കണ്ടെത്തി. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍ മറിഞ്ഞു വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ഹ്യുണ്ടായ് വെന്യു റോഡിന്റെ തെറ്റായ വശത്തുകൂടി അതിവേഗത്തില്‍ പോകുന്നതിനിടെയാണ് മറിഞ്ഞതെന്നും വാഹനത്തിന് സാരമായ കേടുപാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
രണ്ടര ക്വിന്റല്‍ ബീഫ് കണ്ടെത്തിയ വാഹനത്തില്‍ വ്യാജര്‍ നമ്പര്‍ പ്ലേറ്റാണ ഉപയോഗിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
ബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കാറിലുണ്ടായിരുന്നവരെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)