ശ്രീനഗര്‍- ജമ്മു കശ്മീരില്‍ മൂന്ന് വര്‍ഷം നീണ്ട പിഡിപിയുമായുള്ള രാഷ്ട്രീയ സഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറിയതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി മെഹബുബ മുഫ്തി രാജിവച്ചു. ബിജെപിയുടെ നാടകീയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഗവര്‍എര്‍ എന്‍ എന്‍ വോറയ്ക്ക് മെഹ്ബൂബ രാജി സമര്‍പ്പിച്ചത്. 2014-ലാണു പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്. പിഡിപി-28, ബിജെപി-25, മറ്റുള്ളവര്‍-36 എന്നിങ്ങനെയാണ് കക്ഷി നില. കേവല ഭൂരിപക്ഷത്തിന് 44 സീറ്റു വേണം.
റമദാന്‍ പ്രമാണിച്ച് അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ രണ്ടു ദിവസം മുമ്പ് പിന്‍വലിച്ചതോടെയാണ് പിഡിപി-ബിജെപി ബന്ധം വഷളായത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഭരണത്തില്‍ തുടരനാവില്ലെന്ന് ബിജെപി അറിയിച്ചത്. ഇതോടെ ഒരു പതിറ്റാണ്ടിനിടെ നാലാം തവണ സംസ്ഥാനത്തു ഗവര്‍ണര്‍ ഭരണത്തിനു വഴിയൊരുങ്ങി. 2014-ലെ തെരഞ്ഞെടുപ്പില്‍ തൂക്കു സഭ വന്നതിനെ തുടര്‍ന്നും 2016-ല്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെ തുടര്‍ന്നുമാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണത്തിന് കളമൊരുങ്ങിയത്.