പൂനെ - പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കോറ്റു.ഓള്‍ഡ് മുംബൈ- പൂനെ ദേശീയ പാതയില്‍ ഷിംഗ്രോബ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാല്പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്