കൊച്ചി-അമ്മയുടെ ഓഫീസില്‍ രചന നാരായണന്‍കുട്ടിയുടെ ഗംഭീര പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാലും കൂട്ടരും. ഇങ്ങനെയായിരുന്നു എന്റെ പിറന്നാള്‍ ആഘോഷം. ഒരു സ്റ്റാര്‍ ബര്‍ത് ഡേ. നന്ദി ലാലേട്ടാ, അങ്ങയുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും. നന്ദി സിദ്ദിഖ് ഇക്ക, ബാബു ചേട്ടന്‍മാര്‍, സുധീര്‍ ഏട്ടാ, ശ്വേതചേച്ചി, എക്‌സിക്യുട്ടീവ് കമ്മിറ്റിക്കു ശേഷമുള്ള മനസു നിറഞ്ഞുള്ള ചിരി... പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും നന്ദി. സന്തോഷത്തിന്റെ നാല്‍പ്പതുകള്‍ ഇവിടെ ആരംഭിക്കും. രചന നാരായണന്‍കുട്ടി സമൂഹ മാധ്യമത്തില്‍ കുറിച്ചു. എം. ടി. വാസുദേവന്‍നായരുടെ രചനയില്‍ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന അഭിനയരംഗത്തേക്കു വന്നത്. ജയറാം ചിത്രം ലക്കി സ്റ്റാറിലാണ് ആദ്യമായി നായികയായത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു. മറിമായം പ്രോഗ്രാമിലൂടെയാണ് മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.