Sorry, you need to enable JavaScript to visit this website.

ശ്രീനാഥ്ഭാസി- ലാല്‍- സൈജു കുറുപ്പ് ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു

കൊച്ചി- ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ രാജ, റെമീസ് രാജ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോര്‍ജ് ആണ് സംവിധാനം ചെയ്യുന്നത്.

സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സാഗര്‍ ഹരിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ്, സലീം കുമാര്‍, രവീണ രവി, അഭിജ, വിജയകുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാഗര്‍ തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.

സനീഷ് സ്റ്റാന്‍ലി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം, മെയ് 25ന് ചിത്രീകരണം ആരംഭിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി ഏലൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: സ്റ്റീഫന്‍ വല്ലിയറ, സംഗീതം: വരുണ്‍ ഉണ്ണി, ആര്‍ട്ട് പ്രദീപ് എം. വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം: വിപിന്‍ ദാസ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Latest News