മക്ക - ഉംറ കര്‍മം നിര്‍വഹിക്കുന്നതിനിടെ ഹൃദയാഘാതം നേരിട്ട തീര്‍ഥാടകയുടെ ജീവന്‍ ഹറം എമര്‍ജന്‍സി ആശുപത്രി മെഡിക്കല്‍ സംഘം രക്ഷിച്ചു. ഹൃദയാഘാതം നേരിട്ടയുടന്‍ തീര്‍ഥാടകയെ ഹറം എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനകളില്‍ തീര്‍ഥാടകക്ക് ഹൃദയാഘാതം നേരിട്ടതായി വ്യക്തമായി. ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ സംഘം നല്‍കുകയായിരുന്നു. ആരോഗ്യനില ഭദ്രമായ ശേഷം വിദഗ്ധ ചികിത്സക്കായി തീര്‍ഥാടകയെ പിന്നീട് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് നീക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)