ചെന്നൈ-സാമന്ത നായികയായി എത്തുന്ന ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി വലിയ തിരക്കിലായിരുന്നു താരം. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പ്രമോഷനില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം ഇപ്പോള്‍. തനിക്ക് പനിയാണ് എന്നാണ് താരം ആരാധകരെ അറിയിച്ചത്.
ഷൂട്ടിങ്ങിന്റേയും പ്രമോഷന്റേയും തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടര്‍ന്ന് ശബ്ദം പോയെന്നുമാണ് സാമന്ത ട്വീറ്റ് ചെയ്തത്. എന്റെ സിനിമയുടെ പ്രമോഷനുവേണ്ടി നിങ്ങളുടെ സ്നേഹം അറിഞ്ഞ് നിങ്ങള്‍ക്കിടയില്‍ ഈ ആഴ്ച മുഴുവന്‍ ചെലവഴിക്കണം എന്നാണ് കരുതിയത്. അപ്രതീക്ഷിതമായി ഈ തിരക്കേറിയ ഷെഡ്യൂളും പ്രമോഷനും എന്നെ ബാധിച്ചു. പനി ബാധിച്ച് കിടക്കുകയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു.- സാമന്ത കുറിച്ചു. ശാകുന്തളുടെ പ്രമോഷന്‍ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും താരം പറഞ്ഞു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. നന്നായി റെസ്റ്റ് ചെയ്ത് അസുഖം മാറിയ ശേഷം തിരിച്ചെത്തിയാല്‍ മതി എന്നാണ് അവര്‍ കുറിക്കുന്നത്. ആരോഗ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ദേവ് മോഹനാണ് നായകനായി എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.