Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

ബെംഗളൂരു- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചു.
ഏറ്റുമാനൂര്‍ സ്വദേശിയും ജിദ്ദയില്‍ അബ്ബാര്‍ സൈനി കമ്പനി ജീവനക്കാരനും കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ - ജിദ്ദ പ്രസിഡന്റുമായ ദാസ് മോൻ തോമസിൻ്റെ മകള്‍ ഡോണ (18) യാണ് ബാംഗ്ലൂര്‍ ജെയിൻ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന്  വീണ് മരിച്ചത്.  ബി.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം സ്വദേശമായ ഏറ്റുമാനൂരിലേക്ക്  കൊണ്ട് പോയി സംസ്‌കരിക്കും. ജെസ്സിയാണ് ഡോണയുടെ മാതാവ്. സഹോദരി: ദ്രിയ ദാസ്‌മോൻ.  ജിദ്ദയില്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ മോഹന്‍ ബാലന്റെ പത്‌നി ജാന്‍സിയുടെ സഹോദര പുത്രിയാണ് ഡോണ.

യൂനിവേഴ്‌സിറ്റിയിൽ പുതുതായി നിർമിച്ച, അടുത്തടുത്തായുള്ള രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ കാൽവഴുതി വീണു എന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് മാതാപിതാക്കൾ ബാംഗ്ലൂരിലെത്തിയിട്ടുണ്ട്. 

പഠന പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയിരുന്ന ഡോണയുടെ ആകസ്മിക വിയോഗത്തിൽ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

 

Latest News