Sorry, you need to enable JavaScript to visit this website.

വീട്ടിൽ ജോലിക്കു വന്ന യുവാവ് വയോധികയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; അറസ്റ്റ്

ഇടുക്കി - തൊടുപുഴയിൽ വയോധികയായ അമ്മയെ പൂട്ടിയിട്ട് 46-കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു(45)വാണ് അറസ്റ്റിലായത്.
 തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏപ്രിൽ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ജോലി നടക്കുന്ന സമയത്ത് വയോധികയായ അമ്മയെ ഇയാൾ റൂമിൽ പൂട്ടിയിടുകയായിരുന്നു. 
 സംഭവത്തിന് ശേഷം തൊടുപുഴ ഡിവൈ.എസ്.പിക്കാണ് ഇവർ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതി ബലാംത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത മനുവിനെ പോലീസ് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ബലാംത്സംഗം നടന്നുവെന്ന കാര്യം വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്തതെന്ന് കരിങ്കുന്നം പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News