ന്യൂദല്‍ഹി-രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 10,158 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനമായി. രാജ്യത്ത് പ്രധാനമായി ഒമിക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി.1.16 ആണ് പടരുന്നത്. മാര്‍ച്ചില്‍ കോവിഡ് കേസുകളില്‍ 35.8 ശതമാനവും ഈ വൈറസ് മൂലമാണ്. ഇന്നലെ 7,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരാനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ നിര്‍ദേശം.