മുംബൈ- ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി തിരുത്തി വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത 23കാരനാണ് പിടിയിലായത്.
തട്ടിക്കൊണ്ടുപോകല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദഹിസര്‍ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയും പ്രതിയും നേരത്തെ പരസ്പരം അറിയുന്നവരാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ജനനത്തീയതി മാറ്റി ് ഏപ്രില്‍ 11ന് ബാന്ദ്രയിലെ വിവാഹ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹ വിവരം പോലീസിനെ അറിയിക്കാന്‍ നവദമ്പതികള്‍ ദഹിസര്‍ പോലീസ് സ്‌റ്റേഷനിലെത്തി രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ പിതാവും തയ്യല്‍ക്കാരനുമായ സഭജീത് പാല്‍ (46) പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി 12ാം ക്ലാസില്‍ പഠിക്കുകയാണെന്നും 16 വയസ്സ് തികഞ്ഞിട്ടില്ലെന്നും വെളിപ്പെടുത്തി.
പ്രതിയായ ഗൗരവ് മക്വാനയെ (23) പെണ്‍കുട്ടിക്ക് ആറ് മാസത്തോളമായി അറിയാമെന്ന് പോലീസ് പറഞ്ഞു. മീരാ റോഡില്‍ താമസിക്കുന്ന മക്വാന സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)