മുംബൈ-നിരവധി ചിത്രങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ഷാരൂഖ് ഖാനും ജൂഹി ചൗളയും സിനിമയിലെ സൗഹൃദം ജീവിതത്തിലും തുടരുന്നവരാണ്. അതിന് ഒരു വലിയ ഉദാഹരണമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ ജൂഹി ആള്‍ജാമ്യം നിന്നത്. ഇപ്പോഴിതാ ആ പ്രതിസന്ധി ഘട്ടത്തില്‍ ഷാരൂഖ് ഖാനെ സഹായിക്കാനായതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അന്ന് താന്‍ ചെയ്തത് ശരിയായിരുന്നുവെന്നാണ് ജൂഹി പറഞ്ഞത്. ഒരു ലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആള്‍ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി അന്ന് ആര്യന് ജാമ്യം നല്‍കിയത്. സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതാണെന്ന് തോന്നിയെന്ന് നടി വ്യക്തമാക്കി. ഷാരൂഖ് ഖാനെ വിരളമായേ കാണാന്‍ സാധിക്കാറുള്ളൂ എന്നും എന്നാല്‍ തന്റെ ഭര്‍ത്താവ് ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു. ഐ പി എല്ലില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ സഹ ഉടമകളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. 2021 ഒക്ടോബറിലാണ് ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്.