ചെന്നൈ- മദ്യനിരോധം നടപ്പാക്കുമെന്ന വാഗ്ദാനം സ്റ്റാലിന്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ്തിനാല്‍ ബി.ജെ.പിയില്‍ ചേരുമെന്നും പ്രസ്താവനയിറക്കി തമിഴ്‌നാട്ടിലെ റോമന്‍ കത്തോലിക്ക പുരോഹിതന്‍ അമലാദാസ്. തൂത്തുക്കുടി റോമന്‍ കത്തോലിക്ക് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിച്ചാല്‍ താനും തന്റെ അതേ ചിന്താഗതിയുള്ള വൈദികരും ബിജെപിയില്‍ ചേരുമെന്നാണ് ഭീഷണി.
അതേസമയം അമലദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ കലാബന്‍ വാസ് രംഗത്തെത്തിയിട്ടുണ്ട്. അമലാദാസിനെ പള്ളിയില്‍നിന്ന് തന്നെ പുറത്താക്കണമെന്ന് കലാബന്‍ തൂത്തുക്കുടി രൂപത ബിഷപ്പ് സ്റ്റീഫന്‍ ആന്റണിയോട് ആവശ്യപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ രൂപത ബിഷപ്പ് സ്റ്റീഫന്‍ ആന്റണി്ക്ക് അമലാദാസ് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. മദ്യ നിരോധം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നതാണെന്നും നാളിതുവരെ അത് നടപ്പാക്കിയിട്ടില്ലെന്നുമാണ് അമലദാസ് വീഡിയോയില്‍ പറയുന്നത്. കൂടാതെ ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ ദു:ഖവെള്ളി ദിനത്തില്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ബി.ജെ.പിയും നാം തമിളര്‍ പാര്‍ട്ടിയും ഇതേ ആവശ്യം ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെന്നും അമലദാസ് പറഞ്ഞു.