Sorry, you need to enable JavaScript to visit this website.

സിനിമാ സെറ്റില്‍വെച്ച് എന്റെ ദാവണി വലിച്ചൂരി, പേടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ശോഭന

മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്ന ശോഭന കരിയറിന്റെ തുടക്കത്തില്‍ തന്നെ പേടിപ്പിച്ച ഒരു അനുഭവം പങ്കുവെക്കുകയാണ്.
ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 18 എന്ന സിനിമയിലൂടെയാണ് ശോഭന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുശേഷം അവര്‍ അഭിനയിച്ചത് ഒരു തമിഴ് സിനിമയിലായിരുന്നു. എനക്കുള്‍ ഒരുവന്‍ എന്നായിരുന്നു ഈ സിനിയുടെ പേര്. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായിരുന്നു ശോഭന.
മലയാളചിത്രം പൂര്‍ത്തിയാക്കിയശേഷമാണ് ശോഭന എനക്കുള്‍ ഒരുവന്‍ സിനിമയുടെ സെറ്റിലെത്തിയത്. തമിഴിലെ ഇതിഹാസതുല്യനായ ബാലചന്ദറിന്റെ പ്രൊഡക്ഷനായിരുന്നു എനക്കുള്‍ ഒരുവന്‍. മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ വമ്പന്‍ സെറ്റിട്ടായിരുന്നു ഷൂട്ടിങ്. ആദ്യമായി ലൊക്കേഷനിലേക്ക് എത്തിയപ്പോള്‍ നീല സല്‍വാറായിരുന്നു ശോഭന ധരിച്ചിരുന്നത്.
'സിനിമയിലെ ആദ്യ ഷോട്ട് കൊറിയോഗ്രഫി ചെയ്യുന്നത് പുളിയൂര്‍ സരോജയായിരുന്നു. വലിയ വിഗെല്ലാം വെച്ച് ഞാനെത്തി. അവര്‍ എന്നെ നോക്കി ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചായിരുന്നു അവര്‍ അങ്ങനെ ചെയ്ത്. അതെനിക്ക് വേണമെന്ന് പറഞ്ഞ് ഞാന്‍ അത് ധരിക്കുകയും ചെയ്തു.
ലോക്കേഷനിലേക്ക് എന്റെയൊപ്പം ഉണ്ടായിരുന്നത് മാമനായിരുന്നു. മാമിയാരേ എന്നാണ് മാമന്‍ പുളിയൂര്‍ സരോജത്തെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചെന്നും ശോഭന ചിരിച്ച് കൊണ്ട് ഓര്‍ത്തു.
വളരെ ചെറുപ്പത്തില്‍ മലയാള സിനിമയില്‍ നായികയായി വേഷമിട്ട ശോഭനയ്ക്ക് പിന്നീട് നിന്നുതിരിയാന്‍ കഴിയാത്തത്ര തിരക്കായിരുന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ മാറി മാറി അഭിനയിച്ചു. തമിഴില്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളും ശോഭന ചെയ്തു.
സിനിമാ അഭിനയം വിട്ട നടി പിന്നീട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയില്‍ നൃത്ത സ്‌കൂള്‍ ആരംഭിച്ചു. നൃത്തത്തില്‍ പൂര്‍ണമായും മുഴുകിയായിരുന്നു അവരുടെ ജീവിതം. 2020ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ പ്രധാനപ്പെട്ട വേഷത്തില്‍ ശോഭന വീണ്ടുമൊരിക്കല്‍ക്കൂടി ക്യാമറയ്ക്ക് മുന്നിലെത്തി. അതിനുശേഷം നിരവധി വേഷങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ നൃത്തത്തിനുവേണ്ടി അവയൊക്കെ വേണ്ടെന്ന് വെച്ചു.

 

Latest News