കൊച്ചി- ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അടിയുടെ ട്രെയ്‌ലര്‍ റിലീസായി. കുടുംബ പ്രേക്ഷകര്‍ക്കു ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള നിമിഷങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ് നല്‍കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.
സജീവ് ആയി ഷൈന്‍ ടോമും ഗീതികയായി അഹാന കൃഷ്ണയും തങ്ങളുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവച്ച ചിത്രമാണ് അടി. ജീവിതയാഥാര്‍ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ചേരുന്ന ചിത്രമായ അടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍, അനു ജോസഫ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് നിര്‍മ്മാണം: ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത സംവിധാനം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.
ആര്‍ട്ട്: സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ്: സുനില്‍ കര്യാട്ടുകര, ലിറിക്സ്: അന്‍വര്‍ അലി, ഷറഫു, പ്രൊജക്ട് ഡിസൈനര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, അസോസിയേറ്റ് ഡയറക്ടര്‍: സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോഷ് കൈമള്‍, വി. എഫ്. എക്‌സ് ആന്‍ഡ് ടൈറ്റില്‍: സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ്: റിഷാദ് മുഹമ്മദ്, ഡിസൈന്‍: ഓള്‍ഡ് മങ്ങ്‌സ്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.