ഗിര്‍ സോമനാഥ്- രാമനവമി ദിനത്തില്‍ ഗുജറത്തിലെ ഉന പട്ടണത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി സമര്‍പ്പിച്ച ജാമ്യഹരജി ഗിര്‍ സോമനാഥ് ജില്ലാ കോടതി വിധി പറയാന്‍ മാറ്റി.
ഇവരുടെ വിദ്വേഷ പ്രസംഗം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായിരുന്നു.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ എം അശോദിയ ഹിന്ദുസ്ഥാനിയുടെ ജാമ്യാപേക്ഷ ഏപ്രില്‍ 13 വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹം ഗോഹല്‍ പറഞ്ഞു.
രാമനവമി ദിനത്തില്‍ കാജലിന്റെ പ്രസംഗം മുസ്ലിം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഏപ്രില്‍ ഒമ്പതിന് കീഴടങ്ങിയ കാജലിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.
മാര്‍ച്ച് 30 ന് രാമനവമിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനു പിന്നാലെ ഏപ്രില്‍ ഒന്നിനാണ് ഉന ടൗണില്‍ വര്‍ഗീയ സംഘര്‍മുണ്ടായത്.
കാജല്‍ ഹിന്ദുസ്ഥാനിക്ക് ട്വിറ്റര്‍ ബയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 92,000ലധികം ഫോളോവേഴ്‌സ് ഉണ്ട്. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്.
രാമനവമി ദിനത്തില്‍ വിഎച്ച്പി സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ഉള്‍പ്പെടെ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടുള്ള തീപ്പൊരി പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)