Sorry, you need to enable JavaScript to visit this website.

സച്ചിന്‍ പൈലറ്റിന്റെ സമരം  പാര്‍ട്ടി വിരുദ്ധം- കോണ്‍ഗ്രസ്

ന്യൂദല്‍ഹി- അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ചൊവ്വാഴ്ച നിരാഹാര സത്യാഗ്രഹം നടത്താനിരിക്കെ സച്ചിന്‍ പൈലറ്റിന് കടുത്ത മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റ് നടത്താനിരിക്കുന്ന സമരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടി താത്പര്യത്തിന് എതിരുമാണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസിസി പ്രതിനിധി സുഖ്വീന്ദര്‍ സിങ് രണ്‍ധാവ പ്രസ്താവനയിറക്കി. സ്വന്തം സര്‍ക്കാരിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. പകരം മാധ്യമങ്ങളിലൂടെയും പൊതുയിടങ്ങളിലും അല്ലഉയര്‍ത്തേണ്ടത്. ഞാന്‍ കഴിഞ്ഞ അഞ്ചുമാസമായി രാജസ്ഥാന്റെ ചുമതലയിലുണ്ട്. പൈലറ്റ് ഒരിക്കലും ഇപ്പോള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തിട്ടില്ല'സുഖ്വീന്ദര്‍ സിങ് രണ്‍ധാവ പ്രസ്താവനയില്‍ പറഞ്ഞു.

Latest News