മുംബൈ- താന്‍ ഉള്‍പ്പടെ അഞ്ച് സീനിയര്‍ താരങ്ങളെ ആശ്രയിച്ചാണ് ബോളിവുഡ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. തങ്ങളുടെ സിനിമകള്‍ വിജയിക്കുന്നത് കണ്ടാണ് യുവതാരങ്ങള്‍ പോലും പ്രതിഫലം ഉയര്‍ത്തുന്നതെന്ന് അടുത്തിടെ സല്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതാരങ്ങളെല്ലാം കഠിനാധ്വാനികളും കഴിവുള്ളവരുമാണെന്നും സല്‍മാന്‍ പറഞ്ഞു.
ആമിര്‍ഖാന്‍, ഞാന്‍, ഷാറൂഖ് ഖാന്‍, അജയ് ദേവ്ഗന്‍, അക്ഷയ് കുമാര്‍ എന്നിങ്ങനെ ഞങ്ങള്‍ അഞ്ച് പേരില്‍ കേന്ദ്രീകരിച്ചാണ് ബോളിവുഡ് ഇപ്പോഴും നീങ്ങുന്നത്. ഞങ്ങളുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ വിജയിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഞങ്ങളാരും തന്നെ സിനിമയില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അത് പ്രേക്ഷകരുടെ പള്‍സ് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും സല്‍മാന്‍ വ്യക്തമാക്കി.