Sorry, you need to enable JavaScript to visit this website.

യാത്രക്കാരന്‍ രണ്ട് ജോലിക്കാരെ മര്‍ദിച്ചുവെന്ന് എയര്‍ ഇന്ത്യ വിശദീകരണം

ന്യൂദല്‍ഹി-യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയതില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ദല്‍ഹി-ലണ്ടന്‍ വിമാനമാണ് കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നത്.
വെറും വാക്കുതര്‍ക്കമായിരുന്നില്ലെന്നും യാത്രക്കാരന്‍ രണ്ട് വിമാന ജോലിക്കാരെ ശാരീകരികമായി മര്‍ദിച്ചുവെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. ആവര്‍ത്തിച്ച് താക്കീതുകള്‍ നല്‍കിയിട്ടും യാത്രക്കാരന്‍ അടങ്ങിയില്ലെന്നും  കാബന്‍ ക്രൂവില്‍ രണ്ടുപേരെ മര്‍ദിച്ചുവെന്നും കമ്പനി വ്യക്തമാക്കി. വിമാംനം തിരിച്ചിറക്കി യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.
വിമാനം പറന്നുയര്‍ന്ന ശേഷം  ജീവനക്കാരിയുടെ മുടിയില്‍ പിടുച്ചവലിച്ചകൊണ്ടാണ് യാത്രക്കാരന്‍ ആക്രമണം തുടങ്ങിയത്. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News