Sorry, you need to enable JavaScript to visit this website.

പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍, വില നാല് കോടിയോളം

കൊച്ചി- നാലു കോടി രൂപ വിലയുള്ള പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ മോഡലിലുള്ള റേഞ്ച് റോവര്‍ ആണ് മോഹന്‍ലാലിന്റെ ആഡംബര വാഹനനിരയിലെത്തിയത്. മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ഡീലര്‍മാര്‍ വാഹനം കൈമാറി. മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്ന് കാര്‍ ഏറ്റു വാങ്ങി.
ഏഴുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന് 2.38 കോടി മുതല്‍ നാല് കോടി വരെയാണ് വില. ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നത്. 2020 ന്റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ വെല്‍ഫയര്‍ വാങ്ങിയത്. 1.15 കോടി ആണ് ഇതിന്റെ വില. വെല്‍ഫയറിന് പുറമെ, ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്‌സിഡസ് ബെന്‍സ്, ജി.എല്‍.എസ് ക്ലാസ് തുടങ്ങിയ കാറുകളും മോഹന്‍ലാലിന് സ്വന്തമായിട്ടുണ്ട്.

 

 

Latest News