ന്യൂദൽഹി- ഗ്യാാൻവാപി പള്ളിയിൽ വിശ്വാസികൾക്ക് അംഗശുദ്ധി വരുത്താൻ കൂടുതൽ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. നമസ്കാരത്തിന് മുൻപ് അംഗശുദ്ധി വരുത്താൻ കൂടുതൽ സൗകര്യം നൽകണം എന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് മസ്ജിദിലെ വുസുഖാന നേരത്തെ സീൽ ചെയ്തിരുന്നു. റംസാൻ വ്രത സമയമായതിനാൽ കൂടുൽ പേർ പള്ളിയിൽ ആരാധനയ്ക്ക് എത്തുന്നുണ്ടെന്നും, ഇവർക്ക് മതിയായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ വാദിക്കുന്നു.