കൊച്ചി-അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് വരദ. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇപ്പോഴിതാ, തനിക്ക് നേരിടേണ്ടി വന്ന ഗോസിപ്പുകളെക്കുറിച്ച് പറയുകയാണ് താരം.
'അമല എന്ന സീരിയല്‍ ആണ് കരിയറില്‍ ഏറ്റവും ബ്രേക്ക് തന്നത്. അത് കണ്ട് എനിക്ക് ഒരുപാട് കല്യാണ ആലോചനകള്‍ വരെ വന്നിരുന്നു. ആ സമയത്ത് ആണ് നായകന്‍ സാജന്‍ സൂര്യയുമായി ഒരു ഗോസിപ്പ് വന്നത്. അത് കാരണം സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടാതെയിരുന്നിരുന്നു. ഗോസിപ്പ് എന്നെ ബാധിക്കുമോ എന്ന് കരുതിയാണ് മിണ്ടാതെ ഇരുന്നത്. പക്ഷെ ഗോസിപ്പ് അല്ല, ചേട്ടന്‍ മിണ്ടാത്തതാണ് എന്റെ പ്രശ്‌നം എന്ന് പറഞ്ഞപ്പോഴാണ് ചേട്ടന്‍ മിണ്ടി തുടങ്ങിയത്.
ഗോസിപ്പുകള്‍ പിന്നീട് എനിക്ക് ശീലമായി. വെറുപ്പിച്ചതും മടുപ്പിച്ചതുമായ ഒരുപാട് ഗോസിപ്പുകള്‍ പിന്നീട് കേട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഈ ഫ്‌ളാറ്റ് വാങ്ങിയതിനെ കുറിച്ചാണ് വാര്‍ത്തകള്‍ വന്നത്. കോടികള്‍ മുടക്കി വരദ പുതിയ ഫ്‌ളാറ്റ് എടുത്തു എന്നായിരുന്നു വാര്‍ത്തകള്‍. അതിന് താഴെ, ഇപ്പോള്‍ അത്ര വര്‍ക്ക് ഒന്നും ഇല്ലാത്ത ഇവരെങ്ങിനെയാണ് കോടികള്‍ സമ്പാദിക്കുന്നു എന്നൊക്കെ ചോദിച്ചുകൊണ്ട് വേറെ കുറേ പേര്‍. പണ്ടൊന്നും ഗോസിപ്പുകള്‍ ഞാന്‍ നോക്കേറേ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് നോക്കി തുടങ്ങിയത്. ചിലപ്പോള്‍ തോന്നും പ്രതികരിച്ചാലോ എന്ന്. ചില കമന്റിന്റെ എല്ലാം താഴെ പോയി ടൈപ്പ് ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് അത് ഒഴിവാക്കും. എന്തിനാണ് അവര്‍ക്ക് നമ്മള്‍ അനാവശ്യമായി ഒരു അറ്റന്‍ഷന്‍ നല്‍കുന്നത്. ഇനി ആ റിപ്ലേ വേറെ ഒരു വാര്‍ത്തയായി വരാതിരിക്കാന്‍ പ്രതികരിക്കാത്തത് തന്നെയാണ് ബെറ്റര്‍ എന്ന് തോന്നും, എന്നാണ് വരദ പറയുന്നത്.