ഫാദേഴ്‌സ് ഡേയില്‍ അച്ഛന്‍ രജനീകാന്തിനെ രാജാവെന്ന് വാഴ്ത്തി മകളും സംവിധായികയുമായ സൗന്ദര്യ. തന്റെ ട്വിറ്ററിലൂടെയാണ് സൗന്ദര്യ രജനികാന്തിന് ആശംസംകള്‍ അറിയിച്ചത്. രജനികാന്തിന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സൗന്ദര്യയുടെ കുറിപ്പ്. 'എനിക്ക് അറിയാവുന്നതിലും വച്ച് ഏറ്റവും മഹാനായ മനുഷ്യന്‍. ഒരേയൊരു രാജാവ്. പറയുന്നതെന്തോ അത് ജീവിതം കൊണ്ട് കാണിച്ചയാള്‍. സത്യസന്ധതയും ആത്മാര്‍ത്ഥതയും കഠിനാധ്വാനവും മാത്രം അറിയുന്നയാള്‍. ഞാന്‍ അനുഗ്രഹീതയാണ്. ഈ രാജാവിന്റെ മകളായി പിറന്നതില്‍ ഓരോ ദിവസവും ഞാന്‍ അഭിമാനിക്കുന്നു. അതേ ഞാനൊരു രാജകുമാരിയാണ്. ഹാപ്പി ഫാദേഴ്‌സ് ഡേ അപ്പാ ഐ ലവ് യു സോമച്ച്' സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചു.