ഗൂഡല്ലൂര്‍-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുതുമല സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയില്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തി. കറുപ്പുവസ്ത്രവും ബാഡ്ജും അണിഞ്ഞു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ പാര്‍ലമെന്റെ സെക്രട്ടേറിയറ്റ് നടപടിയിലും അദാനി വിഷയത്തില്‍ അന്വേഷണം നടത്താത്തതിലും പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം.
നെല്ലാക്കോട്ടയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. പ്രസിഡന്റ് ജോസുകുട്ടി അധ്യക്ഷത വഹിച്ചു. എന്‍.എ.അഷ്‌റഫ്, എം.കെ.രവി, കുഞ്ഞാപ്പി നെല്ലാക്കോട്ട, ഉണ്ണി കമ്മു, അരുള്‍ദാസ്, എം.എസ്.വിഷ്ണുജിത്ത്, കുര്യാക്കോസ്, അനു ജോസഫ്, സുകുമാരന്‍, കെ.അഷ്‌റഫ്, കെ.അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)