Sorry, you need to enable JavaScript to visit this website.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; കേരള പോലീസിനെ വിമര്‍ശിച്ച് വി.മുരളീധരന്‍

കോഴിക്കോട് - എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് സംഭത്തില്‍ കേരളാ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തതിനാലാണെന്ന് കേന്ദ്രമന്ത്രി കോഴിക്കോട് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും വി മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി കുഴിയാന ആണെങ്കില്‍ എകെ ആന്റണിയും കുഴിയാനയല്ലേ ? എന്ന് അദ്ദേഹം ചോദിച്ചു.  കെ സുധാകരന്റെ സൈബര്‍ സംഘമാണ് എകെ ആന്റണിയെ ആക്രമിക്കുന്നത്. ആന്റണി ആദര്‍ശ ധീരനാണ്.  ഇനിയും നേതാക്കള്‍ ബിജെപിയിലേയ്ക്ക് വരുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News