ബെംഗളുരു - മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ പരാക്രമം കാണിച്ചു. എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും വിമാന ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഡല്‍ഹി - ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. കാണ്‍പൂര്‍ സ്വദേശിയായ യാത്രക്കാരനെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് സി ഐ എസ് എഫിന് കൈമാറി. സംഭവത്തില്‍ ഇന്‍ഡിഗോ മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന 6 ഇ 308 വിമാനത്തിലാണ് യാത്രക്കാരന്‍ മദ്യപിച്ചെത്തി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ ക്യാപ്റ്റനെ വിവരം അറിയിക്കുകയും മദ്യപിച്ച യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതിനിടെ ഇയാള്‍ വിമാന ജിവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ബെംഗളുരു വിമാനത്താവളത്തിലെത്തിയ ഉടന്‍ ക്യാപ്റ്റന്‍ പരാതി നല്‍കുകയും ഇയാളെ സി ഐ എസ് എഫിന് കൈമാറുകയുമായിരുന്നു.