ധര്‍മ്മപുരി( തമിഴ്‌നാട്) - പെണ്‍കുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ ലിംഗം മുറിച്ച് ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കോടതിയില്‍ കീഴടങ്ങി. മന്ത്രവാദിയായ ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി. ദിനേശിന്റെ പിതാവിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശശികുമാര്‍. പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാന്‍ മന്ത്രവാദം നടത്തണമെന്നാവശ്യപ്പെട്ട് ദിനേശ് ഇയാളെ സമീപിക്കുകയായിരുന്നു. മന്ത്രവാദത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കരഞ്ഞുകൊണ്ട് മന്ത്രവാദിയുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി ദിനേശിനോട് പീഡനത്തെക്കുറിച്ച് പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ദിനേശും സുഹൃത്തുക്കളും ചേര്‍ന്ന് മന്ത്രവാദിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ നാലിന് മറ്റൊരു സുഹൃത്തിന് മന്ത്രവാദം നടത്തണമെന്ന് വിശ്വസിപ്പിച്ച് ശശികുമാറിനെ ദിനേശ് ബെന്നഗരം വനമേഖലയില്‍ എത്തിക്കുകയും അവിടെ വെച്ച് അവിടെ വച്ച് മദ്യപിച്ച ശേഷം വിവസ്ത്രനാക്കി ലിംഗം മുറിച്ച് കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് ശശികുമാറിന്റെ ഭാര്യ പരാതിപ്പെട്ടതോടെ ദിനേശും സുഹൃത്തായ ഗുണാലനും കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.