കൊച്ചി- തിരക്കഥ വായിക്കാന്‍ ചോദിച്ചതിന് ചില മലയാള സിനിമകളില്‍ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്‍. സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ അഹങ്കാരി ആണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും പുറത്താക്കും. പ്രതിഫലം ചോദിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോകും, കാരണം പലരുടെയും പെരുമാറ്റം അത്തരത്തിലാണ് എന്നാണ് രമ്യ പറയുന്നത്.
പണ്ട് സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരില്ലായിരുന്നു, ഇപ്പോള്‍ സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരും. പണ്ട് സ്‌ക്രിപ്റ്റ് ചോദിച്ചിരുന്നപ്പോള്‍ സിനിമ പോയിരുന്നു. സ്‌ക്രിപ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ 'അഹങ്കാരി സ്‌ക്രിപ്റ്റ് ചോദിച്ചല്ലേ, ഈ സിനിമയില്‍ നിന്നും ഔട്ട്' എന്നായിരുന്നു.' ഇപ്പോ സ്‌ക്രിപ്റ്റ് ചോദിച്ചിട്ട് തന്നില്ലെങ്കില്‍ വേണ്ട അഭിനയിക്കില്ല എന്ന് തന്നെയങ്ങ് വിചാരിക്കും. സ്‌ക്രിപ്റ്റ് അറിഞ്ഞാല്‍ മാത്രമേ എല്ലാവര്‍ക്കും ഒരു ഇന്‍വോള്‍മെന്റ് ഉണ്ടാവുകയുള്ളു. അങ്ങനെയാണ് ഒരു സിനിമ ലീഡ് ചെയ്യണ്ടത്. ഫീമെയില്‍ ലീഡ് ചെയ്യുന്ന ഒരാള്‍ക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ തരില്ലെന്ന് പറയുന്നത് ഡിസ്‌ക്രിമേഷന്റെ വലിയൊരു ഭാഗമാണ്.'
ചില സമയത്ത് പ്രതിഫലം ചോദിക്കുമ്പോള്‍ 'നിങ്ങള്‍ പൈസ ചോദിക്കുന്നോ' എന്നാകും. നമ്മള് ജോലി ചെയ്തതിന് പൈസ ചോദിച്ചാല്‍ നമ്മള് തെറ്റ് ചെയ്ത പോലെ തോന്നും. പൈസ ചോദിക്കാമോ, പാടില്ലേ എന്ന് കണ്‍ഫ്യൂഷന്‍ ആകും. അങ്ങനെയുള്ള അവസ്ഥയില്‍ നിന്നൊക്കെ മാറി. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്' എന്നാണ് രമ്യ ഒരു അഭിമുഖത്തില്‍ പറയുന്നത്.