Sorry, you need to enable JavaScript to visit this website.

പണി പോകുമെന്ന് പോലീസ് കമ്മീഷണര്‍ക്ക് ബി.ജെ.പി നേതാവിന്റെ ഭീഷണി

ഹൈദരാബാദ്- പണി പോകാതിരിക്കാന്‍ നോക്കിക്കോളൂയെന്ന് വാറങ്കല്‍ പോലീസ് കമ്മീഷണര്‍ എ.വി.രംഗനാഥിന് ബി.ജെ.പി ലീഗല്‍ സെല്‍ അംഗം നീലം ഭാര്‍ഗവ റാമിന്റെ ഭീഷണി.  ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയിനെ അറസ്റ്റ് ചെയ്തതിന്റെ പേരിലാണ് കൈകാര്യം ചെയ്ത കേസുകള്‍ അന്വേഷിക്കുമെന്നും ജോലി സംരക്ഷിച്ചോളൂയെന്നും മുന്നറിയിപ്പ.
പത്താം ക്ലാസ് ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബണ്ടി സഞ്ജയിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഭീഷണി. ചോദ്യപേപ്പര്‍ ചോര്‍ച്ച ശരിയല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.  
ബണ്ടി സഞ്ജയിനെ അറസ്റ്റ് ചെയ്യാൻ ആരു നിര്‍ബന്ധിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ദല്‍ഹിയില്‍ നിങ്ങളെ കാത്തിരിക്കയാണെന്നും ബിജെപി ലീഗല്‍ സെല്ലിന്റെ ജോയിന്റ് കണ്‍വീനറായ നീലം ഭാര്‍ഗവ റാം ട്വിറ്ററില്‍ കുറിച്ചു.
ബി.ജെ.പി നേതാവിന്റെ ട്വീറ്റിനെ  തെലങ്കാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ മീഡിയ ഡയറക്ടര്‍ കോനത്തം ദിലീപ്  ചോദ്യം ചെയ്തു.

 

Latest News