കൊച്ചി- വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഭര്‍ത്താവ് അറസ്റ്റില്‍. ആനപ്പാറ അരിക്കല്‍ വീട്ടില്‍ ജോയി(60) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയായ മിനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.
പാര്‍ക്കിന്‍സണ്‍സ് രോഗിയായ മിനി ഹാളില്‍ വീഴുകയായിരുന്നു. ഇതു കണ്ടുവന്ന ഇയാള്‍ ഭാര്യയെ തോര്‍ത്ത് കൊണ്ട് കഴുത്തില്‍ ചുറ്റി വലിച്ച് മുറിയിലെ കട്ടിലിലേക്കിട്ടൂ. അസുഖം മൂലം മരണപ്പെട്ടുവെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ഇന്‍സ്‌പെക്ടര്‍ എന്‍.എ അനൂപ്, എസ്.ഐമാരായ കെ.എ പോളച്ചന്‍ , ഹരീഷ്, റോജോമോന്‍, സി.പി..ഒ മനോജ്, രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)