ചേളാരി- പരീക്ഷകള്‍ക്ക് മാതൃകയായി സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്രസ പൊതുപരീക്ഷ. മികച്ച സംഘാടനം, കുറ്റമറ്റ സംവിധാനം, പാകപ്പിഴവില്ലാത്തതും സമയ ബന്ധിതവുമായ പരീക്ഷാ നടത്തിപ്പ് രീതി എന്നിവ കൊണ്ടെല്ലാം സമസ്തയുടെ മദ്രസ പൊതുപരീക്ഷ അക്കാദിക സമൂഹത്തിന്റെ പ്രശംസ നേടിയിട്ടുണ്ട്. 1959ലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ പൊതുപരീക്ഷ ആരംഭിച്ചത്. തുടക്കം അഞ്ചാം ക്ലാസിലും 1967ല്‍ ഏഴിലും 1995ല്‍ പത്താം ക്ലാസിലും 2008ല്‍ പ്ലസ്ടു ക്ലാസിലും പൊതുപരീക്ഷ നടപ്പാക്കി. ഓരോ വര്‍ഷവും രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സമസ്ത പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം 2,64,470 പേരാണ് പരീക്ഷ എഴുതിയത്.ആറര പതിറ്റാണ്ടുകാലമായി കാര്യമായ ഒരു അപാകതയും കൂടാതെ നടക്കുന്ന സമസ്ത പൊതുപരീക്ഷ സംവിധാനം നേരിട്ട് മനസിലാക്കാന്‍ യൂണിവേഴ്‌സിറ്റി, സര്‍ക്കാര്‍ തല പ്രതിനിധികള്‍ പലപ്പോഴായി പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. മദ്രസ പൊതുപരീക്ഷ നിശ്ചയിച്ച മാര്‍ച്ച് നാലിന് അവിചാരിതമായുണ്ടായ സി.ബി.എസ്.ഇ പൊതുപരീക്ഷയും എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷയും ഈ വര്‍ഷം ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയെങ്കിലും എന്നാല്‍ അവയെല്ലാം പരിഹരിച്ച് മികച്ച രീതിയിലാണ് പരീക്ഷകള്‍ നടത്തിയത്. ഇന്ത്യയിലും വിദേശത്തുമായി സമസ്തയുടെ 10601 മദ്‌റസകളിലയി 12 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)