മുംബൈ - ബാങ്ക് വായപയെടുത്തവര്‍ക്ക് ആശ്വസിക്കാം, തല്‍ക്കാലത്തേക്ക് പലിശ നിരക്ക് കൂടില്ല. റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന റിസര്‍വ്വ് ബാങ്കിന്റെ തീരുമാനമാണ് ബാങ്ക് വായ്പയെടുത്തവര്‍ക്ക് അനുഗ്രഹമായത്. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യാന്തര ബാങ്ക് തകര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ബാങ്കിംഗ് മേഖലയുടെ സ്ഥിരത നില നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ഇന്ത്യയിലെ ബാങ്കിംഗ്-നോണ്‍ ബാങ്കിംഗ് മേഖല ആരോഗ്യകരമായാണ് മുന്നോട്ട് പോകുന്നതെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ എഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍, റിസര്‍വ്വ് ബാങ്ക് തുടര്‍ച്ചയായി ആറ് തവണ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ഉയര്‍ത്തിയത്.