മദീന- സൗദിയില്‍ ജോലിക്കിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തനംതിട്ട അടൂര്‍ സ്വദേശി നിര്യാതനായി. അടൂര്‍ കള്ളോട്ട് പുത്തന്‍വീട്ടില്‍ ഗോപകുമാര്‍ (58) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
യാംബുവില്‍ ജോലി ചെയ്തിരുന്ന ഗോപകുമാറിനെ ജോലിക്കിടയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്ന് യാംബുവില്‍ നിന്ന് മദീനയിലെ മദീന കിങ് ഫഹദ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പത്ത് വര്‍ഷത്തിലേറെയായി സൗദി അറേബ്യയിലുള്ള ഗോപകുമാര്‍ മദീനയില്‍ നിന്ന് ഈയടുത്താണ് യാംബു സൗദി ഫ്രണ്ട്‌സ് എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്കെത്തിയത്. പരേതനായ ജനാര്‍ദ്ദനന്‍ കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. മകള്‍ ആര്യ. മരുമകന്‍ വിശാഖ്. സഹോദരങ്ങള്‍ ജയകുമാര്‍, ജയശ്രീ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)