പ്രമുഖ താരങ്ങള്‍ ഒന്നായിട്ട് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. അതും അമേരിക്കയില്‍. പരിപാടി നടത്താമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയെന്നാണ് കേസ്.ഗുരുതര സ്വഭാവമുള്ള കേസാണിത്. സല്‍മാന്‍ ഖാനും അക്ഷയ് കുമാറും കത്രീന കൈഫും വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ അമേരിക്കന്‍ പ്രമോട്ടറാണ് കേസ് നല്‍കിയിരിക്കുന്നത്.
പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് എല്ലാ താരങ്ങളെയും വിളിച്ചിരുന്നു. എന്നാല്‍ ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ട് കമ്പനിക്ക് നഷ്ടമായത്. സല്‍മാന്‍ ഖാന് രണ്ട് ലക്ഷം യുഎസ് ഡോളര്‍ അഡ്വാന്‍സായി നല്‍കിയിരുന്നു. കത്രീഫ് കൈഫിന് 40000 ഡോളറും സൊനാക്ഷി സിന്‍ഹയ്ക്ക് 36000 ഡോളറും നല്‍കിയിരുന്നു. എന്നാല്‍ ഈ പണമൊന്നും ഇതുവരെ തിരിച്ച് ലഭിച്ചിട്ടില്ല.
യുഎസ് കോടതിയില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രമുഖ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സൊനാക്ഷി സിന്‍ഹ, രണ്‍വീര്‍ സിംഗ്, പ്രഭുദേവ എന്നിവര്‍ പണം വാങ്ങി ചതിച്ചെന്നാണ് പ്രമോട്ടര്‍ ആരോപിക്കുന്നത്. പണം വാങ്ങിയ ശേഷം ഇവരോട് യുഎസില്‍ പരിപാടി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറായില്ലെന്നാണ് ആരോപണം. ഇല്ലിനോയിസിലെ ജില്ലാ കോടതിയില്‍ വൈബ്രന്‍ഡ് മീഡിയ ഗ്രൂപ്പ് എന്ന കമ്പനിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ ഈ താരങ്ങള്‍ കോടതിയില്‍ ഹാജരാവേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.