ജയ്പൂര്‍- രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യക്കും കോവിഡ്.
സംസ്ഥാനത്ത് കോവിഡ് നിരക്കുകള്‍ ഉയരുന്നതായും ജാഗ്രത പാലിക്കണമെന്നുമുള്ള പ്രസ്താവനക്കിടെയാണ് ഗെലോട്ട് തനിക്കും കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഏതാനും ദിവസം വീട്ടില്‍നിന്ന് ജോലിചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കോവിഡ് പ്രോടോകോള്‍ പാലിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി വസുന്ധര രാജെ ട്വീറ്റ് ചെയ്യുകയായിരുന്നു. താന്‍ ഐസോലേഷനിലാണെന്നും അവര്‍ അറിയിച്ചു.