VIDEO: അല്‍പവസ്ത്രധാരിണി ദല്‍ഹി മെട്രോയില്‍, വീഡിയോ വൈറലായി

ന്യൂദല്‍ഹി- ദല്‍ഹി മെട്രോ ട്രെയിനില്‍ അല്‍പവസ്ത്രധാരിണിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം. ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് സ്ത്രീ യാത്ര ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിമര്‍ശനമുയര്‍ന്നത്. നെഞ്ചിലും അരയിലും മാത്രം അല്‍പം മറച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നു.
പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്ന് ഉള്‍പ്പെടെയുള്ള ഉപദേശങ്ങളാണ് പലരും പങ്കുവച്ചത്. 'ഡല്‍ഹി മെട്രോ പെണ്‍കുട്ടി' എന്ന പേരിലാണ് വീഡിയോ വൈറലയാത്. എന്നാല്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
സംഭവം ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണു ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അധികൃതരുടെ പ്രതികരണം. യുവതി ദല്‍ഹി മെട്രോയില്‍ തന്നെയാണോ യാത്ര ചെയ്തതെന്നു പരിശോധിച്ചിട്ടില്ല. പ്രതിദിനം 60 ലക്ഷത്തിലധികം യാത്രക്കാര്‍ യാത്ര ചെയ്യുന്നു, ഒരാളെ ട്രാക്കുചെയ്യാന്‍ കഴിയില്ല- ഡി.എം.ആര്‍.സിയുടെ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സിന്റെ പ്രിന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂജ് ദയാല്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെന്നപോലെ, മെട്രോയിലും യാത്രക്കാര്‍ മാന്യതയോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

Latest News