പെരുമ്പാവൂര്‍- ഉദ്ഘാടന വേദികളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി ഹണി റോസ്. താരത്തിന്റെ വസ്ത്രധാരണത്തിനിടെ ചിലര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുമുണ്ട്. എന്നാല്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് ഹണി റോസ് വ്യക്തമാക്കുന്നു. തന്റെ വസ്ത്രധാരണ രീതിയ്ക്കെതിരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് താരം. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും അതല്ലാതെ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും ഹണി അഭിപ്രായപ്പെട്ടു. നമ്മള്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. അതിനപ്പുറം ഒരു ഇവന്റില്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും നടി ചൂണ്ടിക്കാട്ടി. സെലിബ്രറ്റികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറ്റണം.
ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ മോഹന്‍ലാലിനെയും തന്നെയും ചേര്‍ത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിപ്പിച്ചിരുന്നെന്നും അന്ന് ഹണി വ്യക്തമാക്കി.നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാല്‍ അമ്മയാണ് പിന്തിരിപ്പിച്ചതെന്നും ഹണി റോസ് പറഞ്ഞു.