മക്ക - വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം മക്കയിലെ ഹോട്ടലുകളില്‍ ശ്രദ്ധേയമായ ബിസിനസ് ഉണര്‍വ്. നഗരത്തിലെ ഹോട്ടലുകളില്‍ ഒക്യുപെന്‍സി നിരക്ക് 80 ശതമാമായി ഉയര്‍ന്നിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിമാന്റ് വര്‍ധിച്ചതോടെ മക്കയില്‍ ഹോട്ടല്‍ വാടകയും ഉയര്‍ന്നിട്ടുണ്ട്. അവസാന പത്തില്‍ ഹറമിനടുത്ത പ്രദേശങ്ങളിലെ ഹോട്ടലുകള്‍ ഒരു ദിവസത്തെ റൂം വാടക 3,000 റിയാല്‍ മുതല്‍ 9,000 റിയാല്‍ വരെയാണ്.
പത്തു ദിവസത്തേക്ക് ഒരുമിച്ച് മുറിയെടുക്കുന്നവര്‍ക്കുള്ള വാടകയാണിത്. സീസണുകള്‍ അടുക്കുന്തോറും ഹറമിനടുത്ത പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വാടക ക്രമാനുഗതമായി ഉയരുന്നത് പതിവാണെന്നും റമദാന്‍ അവസാന പത്തില്‍ വാടക പലമടങ്ങായി വര്‍ധിക്കുമെന്നും മക്ക ചേംബറിലെ ഹജ്, ഉംറ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല അല്‍ഖാദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)