മക്ക - വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് ബാധകമാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പോളിസി പ്രകാരം പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുള്ള കവറേജ് ലഭിക്കുമെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പറഞ്ഞു. സൗദിയില്‍ പ്രവേശിക്കുന്നതു മുതല്‍ 90 ദിവസമാണ് പോളിസി കാലാവധി. പരിശോധന, അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ, ആശുപത്രികളില്‍ കിടത്തി ചികിത്സ, ഗര്‍ഭധാരണ-പ്രസവ ചികിത്സ, നവജാതശിശുക്കള്‍ക്കുള്ള ചികിത്സ, അടിയന്തിര സാഹചര്യങ്ങളില്‍ ഡയാലിസിസ്, വാഹനാപകടങ്ങളിലെ പരിക്കുകള്‍, കോവിഡ്-19 ചികിത്സ എന്നിവക്കുള്ള ചെലവുകള്‍ ഇന്‍ഷുറന്‍സ് പോളിസി വഹിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)