കോയമ്പത്തൂര്‍- സിറ്റി മീറ്റര്‍ ഓട്ടോ അസോസിയേഷന്റെ കസ്റ്റമര്‍ കെയറിലെ വനിതകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചവര്‍കകെതിരെ കോയമ്പത്തൂര്‍ സിറ്റി പോലീസ് കേസെടുത്തു.
മാര്‍ച്ച് 20 നും ഏപ്രില്‍ രണ്ടിനുമിടയിലാണ് അസോസിയേഷന്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസിന്റെ രണ്ട് മൊബൈല്‍ നമ്പറുകളിലേക്ക് അജ്ഞാതര്‍ അശ്ലീല സന്ദേശങ്ങളും ശബ്ദ സന്ദേശങ്ങളും അയച്ചതെന്ന് പോലീസ് പറഞ്ഞു. പോടന്നൂരിനടുത്ത് ഉമര്‍ നഗറിലെ അസോസിയേഷന്‍ ഓഫീസിലെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകള്‍ ഇക്കാര്യം അധികൃതരെ അറിയിച്ചു.
അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.ഷബീര്‍ പോടന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)