സൗദിയുടെ തലസ്ഥാനമായ റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയില്‍ കവര്‍ച്ചക്കാരുടെ ശല്യം വര്‍ദ്ധിച്ച് വരുന്ന സഹചര്യത്തില്‍ ഇക്കാര്യം ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തണം. ഈ ഭാഗത്ത് കൂടുതല്‍ പോലീസ് സേനയുടെ സാന്നിധ്യമുണ്ടായാല്‍ കവര്‍ച്ചക്കാര്‍ പിന്‍വാങ്ങും. ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുന്നതിന് ഗവര്‍ണറുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുകയും ചെയ്യും.
ബത്ഹയില്‍ കവര്‍ച്ചക്ക് ഇരയാകുന്നത് കൂടുതലും ഇന്ത്യക്കാരാണ്. ബത്ഹയുടെ ചുറ്റും മലയാളികള്‍ താമസിക്കുന്ന വഴികള്‍ നോക്കിയാണ് കവര്‍ച്ചക്കാര്‍ വിലസുന്നതെന്നുവേണം കുരുതാന്‍. കവര്‍ച്ചക്കിരയാകുന്നവര്‍ യഥാസമയം പോലീസില്‍ പരാതി നല്‍കാന്‍ തയാറാകുന്നില്ല. ഇതും കള്ളന്മാര്‍ക്ക് സഹായകമാകുന്നുണ്ട്. രാത്രിയും പകലും ഇവിടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകുകയാണ് ഏക പരിഹാരം. നേരത്തെ പോലീസ് നടപടികള്‍ വര്‍ധിച്ചപ്പോള്‍ കള്ളന്മാര്‍ പതിയെ പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ വീണ്ടും കവര്‍ച്ച സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.