ന്യൂദല്‍ഹി- ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് രാജ്കുമാരി ഗുപ്ത തന്റെ നാല് നില വീട് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിക്ക് കൈമാറി.ദല്‍ഹി മഹിളാ കോണ്‍ഗ്രസ് സേവാദള്‍ അധ്യക്ഷയാണ് രാജ്കുമാരി ഗുപ്ത. മംഗോള്‍പുരിയിലുള്ള വീടാണ് അവര്‍ രാഹുല്‍ ഗാന്ധിക്ക് സമ്മാനിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്താണ് അവര്‍ ഈ വീട് സ്വന്തമാക്കിയത്.
രാഹുലിനെ മോഡിക്ക് സഭയില്‍നിന്ന് പുറത്താക്കാം. പക്ഷേ ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് പുറത്താക്കാനാകില്ല- കോണ്‍ഗ്രസ് സേവാദള്‍ ട്വീറ്റ് ചെയ്തു. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്കുമാരി ഗുപ്ത വീടിന്റേതെന്ന് കരുതന്ന രേഖകള്‍ കാണിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭായില്‍നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മേരാ ഘര്‍, ആപ്കാ ഘര്‍ എന്ന പേരില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനാല്‍ ഏപ്രില്‍ 22നകം തുഗ്ലക്ക് ലെയിനിലെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച്
മാര്‍ച്ച് 27ന് ലോക്‌സഭയുടെ ഹൗസിംഗ് കമ്മിറ്റിയാണ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്.
2023 മാര്‍ച്ച് 23 മുതല്‍ ലോക്‌സഭയിലെ അംഗത്വം റദ്ദാക്കിയതായാണ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ഏപ്രില്‍ 22 മുതല്‍, 12 തുഗ്ലക്ക് ലെയ്‌നിലുള്ള സര്‍ക്കാര്‍ വസതിയില്‍ അദ്ദേഹത്തിന് താമസിക്കാന്‍ കഴിയില്ല.
दिल्ली महिला कांग्रेस सेवादल की अध्यक्ष श्रीमती राजकुमारी गुप्ता जी ने मंगोलपुरी इलाके में अपना घर श्री @RahulGandhi जी के नाम कर दिया है, उन्हें यह घर इंदिरा गांधी जी के समय मिला था।
— Congress Sevadal (@CongressSevadal) April 1, 2023
राजकुमारी जी बोलीं कि मोदी जी, राहुल जी को घर से निकाल सकते हैं, लेकिन लोगों के दिल से नहीं। pic.twitter.com/6wSx8mBhiv