Sorry, you need to enable JavaScript to visit this website.

ഹജ്ജ്: മുന്‍വര്‍ഷങ്ങളില്‍ അവസരം നഷ്ടപ്പെട്ടവരെ പരിഗണിക്കണം

കേരളത്തില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതിരുന്നവരെയും അവസരം ലഭിച്ചിട്ടും കോവിഡ് കാരണം 2020 ലും 2021 ലും ഹജ്ജ് മുടങ്ങിയവരെയും ഇത്തവണ ഹജ്ജ് കമ്മിറ്റി പ്രത്യേകം പരിഗണിക്കാതിരുന്നത് ശരിയായില്ല.   
കോവിഡ് കാരണം ഹജ്ജ് മുടങ്ങിയിരുന്ന എല്ലാവര്‍ക്കും 2022 ല്‍ ഹജ്ജിന് അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. അസുഖങ്ങളോ മറ്റു അസൗകര്യങ്ങളോ ഉണ്ടായിരുന്നിരിക്കാം.
ഇത്തവണത്തെ ഹജ്ജ് അപേക്ഷയില്‍, മുമ്പ് ഹജ്ജിന് അപേക്ഷിച്ചിരുന്നുവോ എന്ന് ചോദിക്കുകയും അപേക്ഷിച്ചിട്ടും ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മുന്‍ അപേക്ഷയുടെ കവര്‍ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മുമ്പ് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതെ പോയവരെ പരിഗണിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താമായിരുന്നു.  
ഇനിയും ഈ വര്‍ഷം തന്നെ ഇത്തരക്കാരെ പരിഗണിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താവുന്നതാണ്. ഈ വിഭാഗത്തിലും കേരളത്തില്‍ നിന്നുള്ളവരായിരിക്കും കൂടുതലുണ്ടാകുക. മറ്റു സംസ്ഥാനങ്ങളില്‍ ബാക്കിയുള്ള ക്വാട്ടകളില്‍ നിന്ന് കേരളത്തിന് വിഹിതം അനുവദിച്ച് കിട്ടുകയാണെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ അവസരം നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News