മുംബൈ- സ്റ്റേജ് ഷോയില്‍ സൂപ്പര്‍ മോഡല്‍ ജിജി ഹഡിദിനെ എടുത്തുയര്‍ത്തി ചുംബിച്ച സംഭവത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി നടന്‍ വരുണ്‍ ധവാന്‍. ജിജിയെ അവരുടെ സമ്മതമില്ലാതെ ഉയര്‍ത്തി ചുംബിച്ചുവെന്നായിരുന്നു വരുണിനെതിരായ വിമര്‍ശം. വൈറലായ എന്‍എംഎസിസി പ്രകടനത്തിനിടെയാണ് വരുണ്‍ സൂപ്പര്‍ മോഡല്‍ ജിജി ഹഡിദിനെ ചുംബിച്ചത്.
ജജിയുടെ സ്‌റ്റേജിലേക്കുള്ള വരവും ചുംബനവുമൊക്കെ പ്ലാന്‍ ചെയ്തതാണെന്നാണ് വരുണ്‍ ധവാന്‍ ട്വിറ്ററില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇന്ന് ഉണര്‍ന്നിരിക്കാന്‍ തീരുമാനിച്ചതായി ഞാന്‍ ഊഹിക്കുന്നു. നിങ്ങളുടെ സംശയം തീര്‍ക്കാമെന്നും പറഞ്ഞാണ് വിമര്‍ശനം ഉന്നയിച്ച ട്വിറ്റര്‍ ഉപയോക്താവിന് വരുണിന്റെ മറുപടി ട്വീറ്റ്.
സൂപ്പര്‍ മോഡല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുത്ത നിത അംബാനി കള്‍ചറല്‍ സെന്റര്‍ ഫാഷന്‍ ഷോയിലായിരുന്നു ബോളിവുഡ് താരത്തിന്റെ അപ്രതീക്ഷിത പ്രകടനം. ജിജിയെ സ്റ്റേജിലേക്ക് വിളിച്ചു കയറ്റി എടുത്തുയര്‍ത്തിയ ശേഷം കവിളില്‍ ഉമ്മ കൊടുത്ത ശേഷമാണ് ഇറക്കി വിട്ടത്. ഈ നടപടി നെറ്റിസണ്‍മാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. വരുണിന്റെ പെരുമാറ്റത്തില്‍ ചില നെറ്റിസണ്‍മാര്‍ അദ്ദേഹത്തെ കണക്കിനു ട്രോളി.
You are a married man
— Yodha (@Sidfanworld) April 2, 2023
Do you take consent before kissing someone??
Shame on you Varun
Grow up man.
And be a responsible public figure pic.twitter.com/Bbtma2KfHB