Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വർഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നു; ഗുജറാത്ത്, ബംഗാൾ രാമനവമി ട്രെയിലറെന്ന് കപിൽ സിബൽ

ന്യൂഡൽഹി - 2024-ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്ത് വർഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പി ശ്രമമെന്ന്‌ മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ. പശ്ചിമബംഗാളിലും ഗുജറാത്തിലും കർണാടകയിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങൾ അതിന്റെ ട്രെയിലറാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 
വർഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷങ്ങളെ ഇരകളാക്കൽ, സി.ബി.ഐ, ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയവയെ ഉപയോഗിച്ച് എതിരാളികളെ ഉന്നം വയ്ക്കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുട്ടികൾ വഴിപിഴക്കും; പ്രഫ. ഹക്കീം ഫൈസിയുടെ സ്ഥാപനങ്ങൾക്കെതിരെ വീണ്ടും സമസ്ത

- സി.ഐ.സി പ്രശ്‌നം: ഭാവി കാര്യങ്ങൾ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കാൻ സമിതി
- സമസ്ത നാഷണൽ എഡ്യുക്കേഷൻ കൗൺസിൽ രൂപീകരിച്ചു. ഡൽഹിയിൽ റിജ്യണൽ ഓഫീസ് തുറക്കാൻ തീരുമാനം

കോഴിക്കോട് - പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സി.ഐ.സി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സമസ്തയുടെ പ്രസ്താവന. 
 അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായതും നബി (സ) തങ്ങളോടുള്ള ബഹുമാനാദരവുകൾക്ക് നിരക്കാത്തതുമായ കാര്യങ്ങൾ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക് ബോധ്യപ്പെട്ടു. ഇത് കാരണം വിദ്യാർത്ഥികളും സമൂഹവും വഴിപിഴക്കാൻ കാരണമാകുമെന്നും മുശാവറ വിലയിരുത്തി.
 ഭാവി കാര്യങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യാൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് എന്നിവരെ യോഗം ചുമതലപ്പെടുത്തി. 
 സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് യോഗം അന്തിമരൂപം നല്കി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചെയർമാനും പി.പി ഉമർ മുസ്‌ലിയാർ കൺവീനറും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ട്രഷററും പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, എം ടി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ ഉമർ ഫൈസി മുക്കം, എം.പി മുസ്തഫൽ ഫൈസി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പി.എം അബ്ദുസ്സലാം ബാഖവി, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, സി.കെ അബ്ദുറഹ്മാൻ ഫൈസി, ഡോ. എൻ.എ.എം അബ്ദുൽഖാദർ, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, എം.സി മായിൻ ഹാജി, ഇസ്മാഈൽ കുഞ്ഞു ഹാജി മന്നാർ, കെ മോയിൻകുട്ടി മാസ്റ്റർ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട്, എ.എം പരീത് എറണാകുളം, എസ്.വി മുഹമ്മദലി മാസ്റ്റർ, കെ.എ റഹ്മാൻ ഫൈസി, ഇബ്രാഹിം ഫൈസി പേരാൽ, ഡോ. ബശീർ പനങ്ങാങ്ങര എന്നിവർ അംഗങ്ങളുമായ സമസ്ത നാഷണൽ എഡ്യുക്കേഷൻ കൗൺസിൽ രൂപീകരിച്ചു.
പി.എം അബ്ദുസ്സലാം ബാഖവി (ചെയർമാൻ), ഡോ. ബശീർ പനങ്ങാങ്ങര (കൺവീനർ) ഡോ. എൻ.എ.എം അബ്ദുൽഖാദർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, എസ്.വി മുഹമ്മദലി, ഹംസ റഹ്മാനി കൊണ്ട് പറമ്പ്, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ, ഡോ. അസ്‌ലം വാഫി, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഡോ. കെ.ടി ജാബിർ ഹുദവി എന്നിവർ ഉൾപ്പെട്ട  അക്കാദമി കൗൺസിലിനും രൂപം നല്കി. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് ഡൽഹിയിൽ റീജണൽ ഓഫീസ് തുറക്കാനും തീരുമാനിച്ചു.
 പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.

 

 

Latest News