റോം- സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ചാറ്റ് ജിപിടിക്ക് ഇറ്റലിയില്‍ നിരോധനം. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.
തെറ്റായ വിവരങ്ങളുടേയും പക്ഷപാതത്തിന്റേയും വ്യാപനം ഉള്‍പ്പെടെ ആശങ്കകളുണ്ടെന്നാണ് ഇറ്റലി പറയുന്നത്. വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും സംഭരണവും നടത്തുന്നുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും ചാറ്റ് ജിടിപിയുടെ പ്രശ്നങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ എഐ നവംബര്‍ 30നാണ് നിര്‍മ്മിത ബുദ്ധിയില്‍ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി പുറത്തിറക്കിയത്.